Wall Magazine

Readers' Forum of Rouzathul Uloom Arabic College.

Wall Magazine

Readers' Forum of Rouzathul Uloom Arabic College.

Wall Magazine

Readers' Forum of Rouzathul Uloom Arabic College.

Wall Magazine

Readers' Forum of Rouzathul Uloom Arabic College.

Wall Magazine

Readers' Forum of Rouzathul Uloom Arabic College.

Saturday 26 June 2021

ആരോഗ്യത്തിന്റെ ദൈവശാസ്ത്രം (Book Review) - അമീൻ സമാൻ

ആരോഗ്യത്തിന്റെ ദൈവശാസ്ത്രം


മലയാളത്തിലെ പ്രഗത്ഭ എഴുത്തുകാരനും മതപണ്ഡിതനും വാഗ്മിയുമായ മർഹൂം ചെറിയമുണ്ടം അബ്ദുൽഹമീദ് മൗലവി എഴുതിയ ശ്രദ്ധേയമായ പുസ്തകമാണ് ആരോഗ്യത്തിന്റെ ദൈവശാസ്ത്രം.


ആരോഗ്യം, രോഗം, ചികിത്സ, ചിട്ടകൾ എന്നീ വൈദ്യശാസ്ത്ര പ്രശ്നങ്ങളെ മതത്തിന്റെ മാനത്തിൽ വിശദീകരിക്കുന്നതാണ് ചിന്തകനായ ചെറിയമുണ്ടം ഈ കൃതിയിലൂടെ. ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലുകളുടെയും നിഗമനങ്ങളുടെയും വെളിച്ചത്തിലാണ് ഇതിലെ വിലയിരുത്തലുകളും വിശകലനങ്ങളുമത്രയും. ഏകദേശം 22 തലക്കെട്ടുകളിൽ ആയി വ്യത്യസ്ത വിഷയങ്ങളിലൂടെ തന്റെ ആശയങ്ങളെ വായനക്കാരിലേക്ക് എത്തിക്കാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ആരോഗ്യത്തിന് ദൈവശാസ്ത്രം എന്ന പുസ്തകനാമം തന്നെ ഒരു തലക്കെട്ടായി നൽകിക്കൊണ്ട് ശീർഷകത്തിന്റെ ഔചിത്യം വ്യക്തമാക്കുന്നതായി വായനയിൽ മനസ്സിലാക്കാൻ കഴിയും.


പുരോഹിതന്മാരും മന്ത്രവാദികളും മതത്തിന്റെ പേരിൽ ചികിത്സാരീതികളെ അവരുടേതായ വ്യാഖ്യാനങ്ങൾ കൊണ്ട് തെറ്റിദ്ധരിപ്പിക്കുന്നതിന് അവസരോചിതമായി എതിർത്തുകൊണ്ട്, ശരിയായ വിശകലനം നൽകുന്നതിന് അദ്ദേഹം തന്റെ എഴുത്തിനെ ഉപയോഗപ്പെടുത്തുന്നത് കാണുവാൻ കഴിയും. 'ശരീരത്തിന്റെ ഘടനയിലും പ്രവർത്തന ക്രമത്തിലും ഉണ്ടാകുന്ന താളപിഴയായി രോഗത്തെ കാണുവാനും അതിന്റെ കാരണങ്ങൾ കണ്ടെത്തി ഒഴിവാക്കാനുമുള്ള ശ്രമവും ആയിരിക്കണം' യഥാർത്ഥ ചികിത്സാരീതി എന്ന് അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. അതിനോട് ചേർത്തു തന്നെ ദൈവിക വശം കൂടി പറയുന്നിടത്ത് മെഡിക്കൽ കോളേജിൽ അംഗീകരിക്കപ്പെട്ട പുസ്തകങ്ങളിൽ കൂടുതൽ പ്രാതിനിധ്യം കൊടുത്തിട്ടുള്ളത്. ദൈവിക പശ്ചാത്തലത്തിലുള്ള വശങ്ങൾ കാണുന്ന ഒരു പ്രതിപാദ്യം പുസ്തകത്തെ ശ്രദ്ധേയമാക്കുന്നുണ്ട്.


ശാരീരികവും മാനസികവുമായ ആരോഗ്യത്തെ അത് അർഹിക്കുന്ന പരിഗണനയും ശ്രദ്ധയും നൽകണമെന്ന ഇസ്ലാമിക വീക്ഷണത്തെ ആധുനിക വൈദ്യശാസ്ത്രം എത്രത്തോളം അംഗീകരിച്ചിട്ടുണ്ടെന്ന വസ്തുത തന്റെ തൂലിക കൊണ്ട് എഴുത്തുകാരൻ വ്യതിരിക്ത ശൈലിയിൽ പ്രതിപാദിച്ചതും ഈ പുസ്തകത്തെ നിരീക്ഷിക്കുന്നവർക്ക് ബോധ്യപ്പെടും.


സുലഭവും സുഖകരവുമായ സന്തുഷ്ട ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും തന്റെ ആരോഗ്യവ്യവസ്ഥയിൽ ഊന്നിയ ജീവിതരീതിയെ സ്വീകരിക്കാൻ പ്രേരിപ്പിക്കുന്ന ഒരു അമൂല്യ കൃതിയാണിതെന്ന് നിസ്സംശയം പറയാം. ഇതിന്റെ ലളിത ആഖ്യാനശൈലിയും അർത്ഥവ്യാപ്തി അടങ്ങിയ ചെറുവാക്കുകളും പുസ്തകത്തെ കൂടുതൽ പ്രയോജനപ്പെടുത്താൻ വായനക്കാരോട് ആവശ്യപ്പെടുമെന്നതും ഒരു വസ്തുതയാണ്. കേവല വായനയിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ ഹൃദ്യസ്ഥമാക്കാൻ പോരുന്ന രൂപത്തിലെ വായനയാണ് ഈ പുസ്തകത്തെ വായിക്കുന്നതിലൂടെ നമ്മുടെ ജീവിത പരിവർത്തനത്തിന് വഴിയൊരുക്കുകയുള്ളൂ. അത്തരത്തിൽ പ്രായോഗിക ജീവിതക്രമം കൂടി ചിട്ടപ്പെടുത്തി വ്യക്തി എന്ന നിലയ്ക്കും സമൂഹമെന്ന നിലയ്ക്കും നല്ലൊരു ആരോഗ്യകരമായ ചുറ്റുപാട് സംവിധാനിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകത കൂടി വായനക്കാർ തങ്ങളുടെ നിരീക്ഷണങ്ങളിൽ കൂട്ടിച്ചേർക്കണമെന്നും അഭിപ്രായമുണ്ട്.


എല്ലാവർക്കും ഇത് വായിച്ചുകൊണ്ട് ഈ വിഷയത്തിൽ നല്ലൊരു നിലപാട് സ്വീകരിക്കാനും അതുവഴി സമൂഹത്തിനും കുടുംബത്തിനും ഉത്തമ മാതൃകയായി മാറാനും കഴിയട്ടെ എന്ന് ആശംസിക്കുന്നു. അതിനോടൊപ്പം സൃഷ്ടാവിന്റെ നിയമങ്ങൾക്ക് അനുസൃതമായി ഭക്ഷണക്രമത്തെയും ചികിത്സാരീതികളെയും സ്വീകരിക്കാൻ സന്നദ്ധത കാണിക്കുന്ന വായനക്കാരനായി കൊണ്ട് ഈ പുസ്തകത്തിന്റെ വക്താക്കൾ ആകുവാനും ഓരോരുത്തർക്കും കഴിയട്ടെ എന്നും പ്രത്യാശിക്കുന്നു.


Ameen Zaman N

D1 A/U

Wednesday 17 March 2021

NIHAL K

NIHAL K
MA POST AFZALUL ULAMA IV SEM

 

Thursday 7 January 2021

മധുമാസം - സമീഹ സി.എസ്

മധുമാസം


മഴ വീണ ശിഖരത്തിൽ

മലരതാ പൂക്കവേ

മിഴികളിൽ മൊഴികളിൽ മാഞ്ഞോടിയ

മറവിതൻ മുറിയിലെ

മഷിത്തണ്ടുകൾ...

മരവാതിലിൽ ഞാൻ മീട്ടിയ വീണ തൻ

മനതാരിൽ മധുമാസം മയിലാടിയേ...



സമീഹ C S

BA AU 3rd