Wall Magazine

Readers' Forum of Rouzathul Uloom Arabic College.

Tuesday, 10 September 2019

ഞാൻ നാദിയ മുറാദ് (Book Review) - ഫാത്തിമ ഇ‌നാൻ പി.എം

 ഞാൻ നാദിയ മുറാദ്അടിമപ്പെണ്ണിന്റെ അതിജീവന കഥ പി.എസ് രാഘേഷ് നാദിയ മുറാദിനെ കുറിച്ച് എഴുതിയ ജീവചരിത്രം ആണ് ഇവിടെ ഞാൻ പരിചയപ്പെടുത്തുന്നത്. സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച മനുഷ്യാവകാശ പ്രവർത്തകയായ നാദിയ മുറാദിന്റെ അസാധാരണമായ ജീവിത കഥയാണ് ഈ പുസ്തകത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. ഐസീസിന്‍റെ അടിമ ആയിരുന്ന ഈ പെൺകുട്ടിയുടെ വാക്കുകളിലൂടെയാണ് ലോകം യെസീദികൾ എന്ന മത വിഭാഗത്തെക്കുറിച്ച് കേട്ടു തുടങ്ങിയത്. യസീദിയായി ജനിച്ചതുകൊണ്ട് മാത്രം തനിക്ക് അനുഭവിക്കേണ്ടിവന്ന കൊടിയ യാതനകൾ അവൾ നെഞ്ചിൽ കൈ വെച്ച് പറഞ്ഞപ്പോൾ കേട്ടവർക്കെല്ലാം അത് നീറ്റലായി. അതുകൊണ്ടുതന്നെ...

Wednesday, 16 January 2019

ബാല്യകാല സഖി (Book Review) -സഫ്‌വാൻ പി.പി

 ബാല്യകാല സഖിശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ ലാളിത്യം തുളുമ്പുന്ന ഒരു പ്രണയ കഥ പുസ്തകത്തിന്റെ അവതാരികയിൽ ശ്രീ എൻ പി പോൾ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്. ബാല്യകാല സഖി ജീവിതത്തിൽ നിന്ന് വലിച്ചു ചീന്തിയ ഒരു ഏട് ആണ്. വക്കീൽ രക്തം പൊടിഞ്ഞിരിക്കുന്നു. മുസ്ലിം സമുദായത്തിന്റെ പശ്ചാതലത്തിൽ വികസിക്കുന്ന മജീദ്, സുഹറ എന്നീ കളികൂട്ടുകാർ തമ്മിലുള്ള എന്നാൽ പൂർത്തീകരിക്കാൻ കഴിയാതിരുന്ന ത്രീവ പ്രണയത്തിന്റെ കഥയാണിത്. പ്രണയബദ്ധരാകുന്നതിന്  മുമ്പ് അവർ ബന്ധശത്രുക്കളായിരുന്നു. അനോന്യം പേടിപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു അവരുടെ പതിവ്. സുഹറക്ക് മജീദിനെ ഭയമില്ലതാനും....