Wall Magazine

Readers' Forum of Rouzathul Uloom Arabic College.

Wall Magazine

Readers' Forum of Rouzathul Uloom Arabic College.

Wall Magazine

Readers' Forum of Rouzathul Uloom Arabic College.

Wall Magazine

Readers' Forum of Rouzathul Uloom Arabic College.

Wall Magazine

Readers' Forum of Rouzathul Uloom Arabic College.

Monday, 26 February 2018

ബഷീർ എഴുതിയ ലവ് ലെറ്റർ - ഷഹല ഷാഫി

 ബഷീർ എഴുതിയ ലവ് ലെറ്റർ


"ഏത് ബഷീറാ വളെ..." പ്രിയ സുഹൃത്തിന്റെ ചോദ്യം "എടാ അമ്മളെ ബഷീറില്ലേ, കോയിക്കോട്ടാർക്ക് മാത്രം സ്വന്തള്ള, വൈക്കം മുഹമ്മദ്‌ ബഷീറ്. അനക്ക് അറീലെ മൂപ്പരെ പറ്റി...? ഞാൻ പറഞ്ഞു.

"അതെങ്ങനെ ശെരിയാവും, വൈക്കം കോട്ടയത്തല്ലേ അപ്പൊ പിന്നെങ്ങനാ മൂപ്പരെ കോയിക്കോട്ടർക്ക് സ്വന്താവ..? മറു ചോദ്യം പ്രതീക്ഷിച്ചിരുന്നു. "ഇയ്യ് ചോയ്ച്ചത് ശരിയാണെങ്കിലും മൂപ്പര് സ്വാതന്ത്ര്യ സമരത്തിനിടയിൽ    ഇവിടെ വന്നു കൂടിയതാ.. പിന്നെ ഇവിടെ സ്ഥിരായി..."

ഇതെന്തെന്നാപ്പോ, ബഷീർ എഴുതിയ ലൗ ലെറ്റർ. മൂപ്പര് ആർക്കെങ്കിലും ലൗ ലെറ്റർ എയ്തീക്ക്ണോ..? പുസ്തക വായന ഇല്ലാത്ത സുഹൃത്തിന്റെ ചോദ്യം അസഹ്യമായിരുന്നെങ്കിലും ഹൃദയം തുറക്കാൻ ആരംഭിച്ചു. "അതല്ലെടോ  ബഷീർ കേരള സാഹിത്യത്തിൽ അറിയപ്പെടുന്ന എയ്ത്തുകാരിൽ ഒരാളാണല്ലോ. അതോണ്ട് മൂപ്പര് എയ്തിയ ഒരു ബുക്കിന്റെ പേരാ 'പ്രേമലേഖനം'.. ഞാൻ പറഞ്ഞു.

"അതിലെന്ത്‌ന്നാ പറയണേ... ഇഞ്ഞ്  ഒന്ന് പറഞ്ഞു താ.. അതിലെ കഥ ഒന്നും ഞമ്മക്ക് പുടി ഇല്ല.. " പരിഭവം നിറഞ്ഞ സ്വരമായിരുന്നു.

"ആഹ്"... നെടുവീർപ്പോടെ.. ബഷീറിന്റെ പ്രേമലേഖനത്തെ കുറിച്ച് പറയാൻ എനിക്ക് നൂറു നാവാണ്. കാരണം അത്രയും ഹൃദ്യമാണ് ആ കിത്താബ്. പ്രണയം ഉള്ളവർക്ക് മാത്രമല്ല പ്രണയം ഇല്ലാത്തവർക്കും ഒരുപോലെ പ്രിയം.


       ഈ പുസ്തകത്തെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. പക്ഷേ കഥ നല്ലപോലെ അറിയില്ലായിരുന്നു. അങ്ങനെ ഒരു ദിവസം ഉമ്മാന്റെ വീട്ടിലെ  കൊച്ചു ലൈബ്രറിയിൽ കണ്ടപ്പോൾ ഒരു മണിക്കൂറിനുള്ളിൽ തന്നെ വായിച്ചു തീർത്തു. വായിച്ചുതീർന്നപ്പോൾ ഇനിയും വായിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അതിനുശേഷം പിന്നെയും വായിച്ചു. വായിച്ചു കഴിഞ്ഞപ്പോൾ അതിന്റെ കഥ എന്താണെന്ന് മനസ്സിലായതിന്റെ അഹങ്കാരം ഇല്ലാതില്ല. പിന്നെ അതിന്റെ കഥ അറിയാത്തവർക്ക് പറഞ്ഞു കൊടുക്കലായി, പുസ്തകം എറിഞ്ഞു കൊടുക്കൽ ആയി.



എന്നാൽ ആദ്യ തവണ പ്രേമലേഖനം വായിക്കുമ്പോൾ പ്രണയം ഒന്നും ഉണ്ടായിരുന്നില്ല എനിക്ക്. ഇപ്പോഴും ഇല്ല എന്നുള്ളതാണ് എന്നെയും ഈ വായിക്കുന്ന നിങ്ങളെയും ഒരുപോലെ വിഷമിപ്പിക്കുന്നത്. ങ്ഹും...

സുഹൃത്ത് എന്ന് പറയുന്നതിന്റെ ഒരു ഇത് എന്ന് പറയുന്നത് അത് സാങ്കല്പികം മാത്രമാണെന്നാണ്.

" പ്രിയപ്പെട്ട സാറാമ്മേ...

 ജീവിതം യൗവന തീക്ഷണവും, ഹൃദയം പ്രേമ സുരഭിലവും ആയിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു? ഞാനാണെങ്കിൽ സാറാമ്മയോടുള്ള പ്രേമത്തിൽ കഴിയുകയാണ്. സാറാമ്മയോ?

ഗാഢമായി ചിന്തിച്ചു മധുരോധാരമായ ഒരു മറുപടിയാൽ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട്

സാറാമ്മയുടെ

കേശവൻ നായർ.


പുസ്തകം തുറന്ന് പ്രേമലേഖനത്തിന്റെ ഒരു ഭാഗം വായിച്ചപ്പോൾ തന്നെ സുഹൃത്ത് വായയും പൊളിച്ചിരിക്കുകയാണ് അപ്പോഴാണ് അവളുടെ സ്വരം ഉയർന്നത്.

" അതെന്തെന്നാ കേശവൻ നായർക്ക് സാറാമ്മനെ ഇഷ്ടാണോ..?

 ഒരു പരുങ്ങലോടെയാണെങ്കിലും "അതെ" എന്ന് ഞാൻ. അങ്ങനെ സാറാമ്മയും കേശവൻ നായരും പ്രേമിക്കുന്നു. അതാണ് ഈ കഥ... " - ഞാൻ.

"ന്നട്ട്..ബാക്കി പറി..." സുഹൃത്തിന്റെ പ്രത്യാഷ.

" പേര് കേട്ടാൽ തന്നെ അറിയാല്ലോ സാറാമ്മ ക്രിസ്ത്യാനിയും കേശവൻ നായർ ഹിന്ദുവും  ആണ്.സാറാമ്മയെ സംബന്ധിച്ച് പറയാണെങ്കിൽ, ഒരു ചിറ്റമ്മയും ഒരു പിതാവും മാത്രമേ ഉള്ളൂ.സാറാമ്മ ഒരു ഇന്റർമീഡിയറ്റ് ആണ്. ഒരു പണിയും ഇല്ല. അങ്ങനെ ആയപ്പോഴാണ് കേശവൻ നായർ വന്നു പറയണത് എന്നെ സ്നേഹിക്കാൻ പറ്റോ എന്ന്. ഇതുകേട്ടതും സാറാമ്മ ആകെ ബേജാറായി, അപ്പൊ സാറാമ്മ പറഞ്ഞ് പ്രേമിക്കാനൊക്ക പ്രേമിക്കാം, കൂലി വേണംന്ന്" - ഞാൻ


" കൂലിയോ അള്ളോഹ്, നമ്മള് അങ്ങനെ പൈശ ആയിട്ടൊന്നും വാങ്ങിക്കില്ല." നാണത്തോടെ ആണെങ്കിലും തല ഒന്ന് താഴ്ത്തിക്കൊണ്ട് ഞാൻ ചിരിച്ചുകൊണ്ട് ബാക്കി പറഞ്ഞു. "അങ്ങനെ മാസത്തിൽ 20 രൂപ എന്ന് ഉറപ്പിച്ചുകൊണ്ട് സാറാമ്മയും കേശവൻ നായരും പ്രേമിക്കാൻ തുടങ്ങി. കമിതാക്കൾ ആവുമ്പോൾ പിന്നെ കല്യാണത്തിന് ശേഷമുള്ള കാര്യങ്ങളൊക്കെ ചർച്ച ചെയ്യും, സ്വാഭാവികം - ഞാൻ. "ഓരണ്ടാളും എന്ത്‍ന്ന ചർച്ച ചെയ്തേ "- ആകാംക്ഷ നിർഭരം. "ഓർക്ക് രണ്ടാൾക്കും ണ്ടാവണ കുട്ടികൾ ഏത് ജാതി ആയിരിക്കും എന്നും മക്കളെ പേര് എന്തൊക്കെയായിരിക്കണം എന്നൊക്കെ.. അങ്ങനെ ലാസ്റ്റ് ഇവര് നറുക്കിട്ട് എടുത്ത് കുട്ടിക്ക് ആകാശമിട്ടായി എന്ന പേര് സെറ്റാക്കും. മതം ഓരെ എടയിൽ പ്രശ്നം ആയതുകൊണ്ട് മതത്തെക്കുറിച്ച് ഓരു തന്നെ തീരുമാനിച്ചോട്ടെ എന്ന് നായരും".


 ഒരു ദിവസം സാറാമ്മാനോട് ചോദിക്കും, ഒരു ചുംബനം..  അപ്പൊ സാറമ്മ പറയും: "അത് നമ്മുടെ കരാറിലില്ലല്ലോന്ന്."

"അങ്ങനെ ഇവർ പ്രേമിക്കുന്നതിനിടയിലാണ് നായർ ചേട്ടൻക്ക് ദൂരെവിടെയോ ജോലിക്ക് കേറണം എന്നും പറഞ്ഞു കൊണ്ട് ഒരു മെസ്സേജ് വരൽ."- ഞാൻ.

"ന്നട്ടോ "... സുഹൃത്ത്.

"ന്നട്ട്  എന്താവാൻ സാറമ്മനോട് അനുവാദം ചോദിച്ചിട്ട് നായർ ചേട്ടൻ പോകാൻ വേണ്ടി നിക്കും. അങ്ങനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് സാറാമ്മനെ കാണും. ഒരു കോഫി ചായ പ്രശ്നത്തോടെ ഓര് കയറിയ വണ്ടി നീങ്ങും അങ്ങനെ കഥ കഴിഞ്ഞു."

"ഇത്രേ ഒള്ളോ.. ഞാൻ വിചാരിച്ചു ഇനിയും ണ്ടാവുംന്ന്" - സുഹൃത്ത്.


 ഈ പുസ്തകത്തിൽ സ്ത്രീ സഹജമായ കാര്യങ്ങൾ ഒരുപാട് ഉണ്ട്.ഈ പുസ്തകത്തിൽ ബഷീർ പറയുന്ന പ്രശസ്തമായ ഒരു വാക്കുണ്ട്. "സ്ത്രീകളുടെ വെട്ടി തുറന്നാലും തലച്ചോറ്  എവിടെ കാണാനാണ്. മുഴുവൻ നിലാവെളിച്ചം അല്ലേ" എന്ന്. പ്രേമിക്കുന്നവർക്കിടയിൽ പല ഡീലുകളും നടക്കുമെങ്കിലും സാറാമ്മയ്ക്കുവേണ്ടി കേശവൻ നായർ തലകുത്തി നിന്നിട്ടുണ്ട്. എന്താല്ലേ കഷ്ടപ്പാട്..

അതുകൊണ്ടല്ലേ നമ്മൾ ഒന്നും പ്രേമിക്കാത്തെ. ഇത് വായിച്ച ഒരാൾക്ക് എത്രമാത്രം രസിച്ചിട്ടുണ്ട് എന്നും ബോറായിട്ടുണ്ടെന്നും എനിക്ക് അറിയാൻ പാടില്ല. ആയതിനാൽ, ഇത് എഴുതിയ എന്നെയും എന്റെ എഴുത്തിനെയും നിങ്ങൾ അംഗീകരിച്ചേ മതിയാവൂ..

അപ്പോൾ,

ഇതിനും ഒരു മധുരോധാരമായ മറുപടിയാൽ എന്നെ അനുഗ്രഹിച്ചുകൊണ്ട് ഒരു പുസ്തകം ഞാനും ആഗ്രഹിക്കുന്നു.


Shahala Shafi

P2

Thursday, 15 February 2018

ഇസ്ലാമിന്റെ ചരിത്ര പാതയിലൂടെ 14 നൂറ്റാണ്ട് (Book Review) - അമീന കെ.എച്ച്

 ഇസ്ലാമിന്റെ ചരിത്ര പാതയിലൂടെ 14 നൂറ്റാണ്ട്


ലോക ജനസംഖ്യയിൽ നാലിൽ ഒരു ഭാഗത്തെ പ്രതിനിധീകരിക്കുന്നതും 198 രാഷ്ട്രങ്ങളിലും സജീവസാന്നിധ്യമുള്ളതുമായ മുസ്ലിം സമൂഹത്തിന്റെ ചരിത്ര പാരമ്പര്യത്തെ വരച്ചു വ്യക്തമാക്കുന്ന വിശിഷ്ട കൃതിയാണ് പ്രൊഫസർ പി മുഹമ്മദ് കുട്ടശ്ശേരിയുടെ "ഇസ്ലാമിന്റെ ചരിത്ര പാതയിലൂടെ 14 നൂറ്റാണ്ട്".


14 നൂറ്റാണ്ടുകളിലൂടെ ജൈത്ര പ്രയാണം നടത്തി ആറു വൻകരകളിലും സാന്നിധ്യം ഉറപ്പിച്ച ഇസ്ലാം മതം ഇന്ന് ലോകമെമ്പാടും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുകയും ആശ്ലേഷിക്കപ്പെടുകയും ചെയ്യുന്ന മതമായി മാറി കഴിഞ്ഞിരിക്കുന്നു.

ഇസ്ലാമിന്റെയും മുസ്ലിം സമൂഹത്തിന്റെയും ചരിത്രവും പാരമ്പര്യവും അറിയാനുള്ള ത്വര ഇന്ന് മുസ്ലിം സമൂഹത്തിൽ മാത്രമല്ല പൊതുസമൂഹത്തിലും ശക്തമായി കൊണ്ടിരിക്കുകയാണ്. അത് സാക്ഷാത്കരിക്കാൻ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രന്ഥകർത്താവ് ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്.


വിജ്ഞാനത്തിന്റെ വിവിധ മണ്ഡലങ്ങളിൽ മഹത്തായ സംഭാവനകൾ അർപ്പിക്കുകയും ലോക പുരോഗതയിൽ നിർണായകമായ സ്വാധീനം ചെലുത്തുകയും ചെയ്ത ഇസ്ലാമിന്റെ ചരിത്ര പാതയിലൂടെ 14 നൂറ്റാണ്ട് ദൈർഘ്യമേറിയ പഠനയാത്ര. മലയാള ചരിത്ര സാഹിത്യത്തിൽ ഇസ്ലാമിന്റെ പരിപൂർണ്ണമായ ഭൂതകാലം വ്യക്തതയോടെയും ക്ലിപ്തപ്പെടുത്തിയും വിവരിക്കുന്ന ഒരു കൃതി വേറെ ഇല്ല എന്ന് തന്നെ ഒരു യാഥാർത്ഥ്യമാണ്. കൂടാതെ നബിയുടെ കാലം തൊട്ട് ഭൂതകാലത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും കണ്ടെത്തി ശോഭനമായ ഒരു ഭാവി പണിയുന്നതിന് പുതുതലമുറയെ സഹായിക്കും എന്നതിലും സംശയമില്ല.


Ameena K. H

PG 2nd year

Monday, 5 February 2018

ബാല്യകാലസഖി(Book Review) - ഷാന കെ.പി

 ബാല്യകാലസഖി


ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ലാളിത്യം തുളുമ്പുന്ന ഒരു പ്രണയകഥ. ബാല്യകാലസഖി ജീവിതത്തിൽ നിന്നും വലിച്ചു ചീന്തിയ ഒരു ഏട് ആണ്. വക്കിൽ രക്തം പൊടിഞ്ഞിരിക്കുന്നു. ശ്രീ എം പി പോളാണ് ഈ നോവലിന്റെ അവതാരിക എഴുതിയിരിക്കുന്നത്. ബാല്യകാലം മുതൽ തന്നെ സുഹറയും മജീദും അയൽവാസികൾ ആയിരുന്നു. ഏഴു വയസ്സുള്ള സുഹറയും 9 വയസ്സുള്ള മജീദും ഈ നോവലിന്റെ തുടക്കത്തിൽ പറ്റെ ശത്രുക്കൾ ആയിരുന്നു. ഒരു സാധാരണ അടക്ക കച്ചവടക്കാരന്റെ മകളായിരുന്നു സുഹറ. നാട്ടിലെ പണക്കാരനായ തടിക്കച്ചവടക്കാരന്റെ മകനായിരുന്നു മജീദ്. സുഹറ കണക്കിൽ മിടുക്കനായിരുന്നു. മജീദ് ആണെങ്കിൽ കണക്കിൽ യാതൊരു അറിവും ഉണ്ടായിരുന്നില്ല. "ഒന്നും ഒന്നും എത്രയാടാ" എന്ന അധ്യാപകന്റെ ചോദ്യത്തിന് ഇമ്മിണി വല്യൊന്ന് എന്നായിരുന്നു മജീദിന്റെ ഉത്തരം. അതിനുശേഷം സഹപാഠികൾ അവനെ കാണുമ്പോൾ തമ്മിൽ തമ്മിൽ പറയും ഉമ്മിണി വല്യൊന്ന്. ആ പരിഹാസങ്ങൾ അവനെ വലിയ വേദന ഉണ്ടാക്കി. ഉമ്മിണി വല്യൊന്നായതിനുശേഷം മജീദ് ആരോടും മിണ്ടാതെയായി. അടുത്ത ബെഞ്ചിലിരുന്ന് സുഹറ നോക്കും. മജീദ് മുഖം തിരിച്ചു കളയും. ഒടുവിൽ മജീദ് അവളോട് മിണ്ടി. അവൾ അങ്ങനെ മജീദിന്റെ തൊട്ടടുത്ത് ബെഞ്ചിന്റെ അറ്റത്തായി സ്ഥലം മാറിയിരുന്നു. അങ്ങനെ മജീദിന്റെ കണക്കുകൾ എല്ലാം ശരിയായി. അവൻ കണക്കുകൾ സുഹറയുടെ സ്ലേറ്റിൽ നോക്കി എഴുതി ക്ലാസ്സിൽ ഒന്നാമനായി. മജീദും സുഹറയും ആ കൊല്ലം ജയിച്ചു. ഗ്രാമത്തിലെ സ്കൂളിലെ ഒടുവിലത്തെ ക്ലാസ് ആയിരുന്നു അത്. പട്ടണത്തിലെ ഹൈസ്കൂളിൽ പോയി പഠിക്കണമെന്ന് സുഹറയുടെ ആഗ്രഹം തകർന്നു. സുഹറയുടെ ബാപ്പ മരിച്ചു. അതോടെ അവളും അവളുടെ രണ്ട് ഇളയ സഹോദരിമാരും ഉമ്മയും നിരാശ്രയരായി. എല്ലാം കൂടി അവർക്കുണ്ടായിരുന്നത് ഒരു മുറി പുരയിടവും ഒരു ചെറിയ വീടുമായിരുന്നു. അടക്കാ കച്ചവടത്തിൽ നിന്നുള്ള ലാഭത്തിൽ നിന്നായിരുന്നു അവളുടെ ബാപ്പ ആ കുടുംബം നോക്കിയിരുന്നത്. സുഹറ അവളുടെ വീടിന്റെ വാതിൽക്കൽ നിന്ന് മജീദിനെ അവന്റെ ബാപ്പ പട്ടണത്തിലെ ഹൈസ്കൂളിൽ ചേർക്കാൻ കൊണ്ടുപോകുന്നത് കണ്ടു. സുഹറയുടെ ജീവിതം ഉദ്ദേശമില്ലാതെ അങ്ങനെ കടന്നുപോയി. മിക്ക സമയവും അവൾ മജീദിന്റെ വീട്ടിലായിരിക്കും. എല്ലാവർക്കും അവളോട് സ്നേഹമാണ്. അവളുടെ മുഖത്ത് എപ്പോഴും ഒരു വിഷാദഭാവം ആയിരുന്നു. ഒന്നുകൊണ്ടും വിഷമിക്കേണ്ടതില്ലെന്ന് മജീദിന്റെ ഉമ്മ എപ്പോഴും അവളോട് പറയും. സുഹറക്ക് അവളുടെ ഭാവിയെ പറ്റി വലിയ ആശങ്കകൾ ആയി. പിതാവിന്റെ മരണശേഷം സഹോദരിമാരും ഉമ്മയും ഉള്ള കുടുംബം നോക്കേണ്ടത് അവളാണ്. 16 വയസ്സായിട്ടുള്ളൊരു പെൺകുട്ടി, എന്നാലും നോക്കണം. എത്ര കാലം എന്ന് വച്ചാണ് മജീദിന്റെ ഉമ്മാന്റെയും മറ്റുള്ളവരുടെയും സഹായത്തിൽ കഴിയുക. മജീദ് ആ വീട്ടിൽ ഇല്ലെങ്കിൽ വിഷമമായിരുന്നു അവൾക്ക്. മജീദ് കാലത്തെ സ്കൂളിലേക്ക് പോയാൽ വൈകുന്നേരം മടങ്ങി വരുന്നതുവരെ അവൾക്ക് പരിഭ്രമമാണ്. മജീദിന് എന്തെങ്കിലും സൂക്കേട് വന്നാൽ അവൾക്ക് ഉറക്കമില്ല. എപ്പോഴും അവന്റെ അടുത്തിരിക്കണം. രാപ്പകൽ ശുശ്രൂഷിക്കണം. സുഹറ മജീദിനെ സ്നേഹിക്കുന്നുണ്ട്. മജീദ് സുഹറായേയും. ഈ വിവരം രണ്ടു പേർക്കും അറിയാം. മജീദിന്റെ ബാപ്പ ആരുടെയും അഭിപ്രായങ്ങൾ സ്വീകരിക്കാത്ത ഒരു സ്വേച്ഛാധിപതിയെ പോലെ കാര്യങ്ങൾ നടത്തുന്ന ആളായിരുന്നു. മജീദിന് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അവൻ ഉമ്മയോട് ചോദിച്ചു വാങ്ങിക്കും. ബാപ്പയെ അവന് ഭയമായിരുന്നു. ഭയത്തോടു കൂടിയ സ്നേഹമായിരുന്നു. അങ്ങനെയിരിക്കെ ഒരു സംഭവം ഉണ്ടായി. ചൂടുള്ള വേനൽക്കാലം ആയിരുന്നു, കൂടാതെ നോമ്പുകാലവും. വെള്ളം പോലും കുടിക്കാതെ, ഉമിനീർ പോലും ഇറക്കാതെ പകൽ മുഴുവൻ പട്ടിണി നിൽക്കുന്നത് കൊണ്ടും വെറും നിസ്സാര കാര്യത്തിന് പോലും ബാപ്പ വഴക്ക് കൂടിയിരുന്നു. ഒരു ദിവസം കാലത്തെ ബാപ്പ പാടത്തേക്ക് പോകും മുമ്പ് മജീദിനോട് പറഞ്ഞു: കൊയ്ത്ത്  മെതിച്ച് ഉണക്കാൻ ഇട്ടിരിക്കുന്ന നെല്ല് വെള്ളത്തിൽ കൊണ്ടുവരാൻ ഉണ്ട്, കൂടെ ആളില്ലെങ്കിൽ വഞ്ചിക്കാർ അത് എടുത്തു വിൽക്കും. നിനക്ക് നോമ്പില്ലല്ലോ, നീ പള്ളിക്കൂടത്തിൽ നിന്ന് വരുന്ന ഉടനെ പാടത്തേക്ക് വരണം. വന്നേക്കാം മജീദ് പറഞ്ഞു. പക്ഷേ മജീദ് പോയില്ല. പതിവുപോലെ സ്കൂൾ വിട്ട ഉടനെ കളിക്കാൻ പോയി. സന്ധ്യക്ക് നോമ്പുതുറക്കുന്ന സമയത്ത് ബാപ്പയെ കാണാതിരുന്നപ്പോഴാണ് മജീദിന് കാര്യം ഓർമ്മ വന്നത്. കുറെയധികം ഇരുട്ടിയപ്പോൾ ബാപ്പ വന്നു. മജീദിനെ കണ്ടപ്പോഴേ ബാപ്പ അലറി. ഭയങ്കര ദേഷ്യത്തോടെ അവനെ വീണ്ടും വീണ്ടും തല്ലി. പോടാ പോ... എന്നും പറഞ്ഞ് മജീദിനെ പിടിച്ച് മുറ്റത്തേക്ക് തള്ളി. മജീദ് കമഴ്ന്നടിച്ചു വീണു. അവൻ ഇരുട്ടത്ത് പടിക്കൽ ചെന്നിരുന്നു. അവന് കരയുവാൻ കഴിഞ്ഞില്ല. ഒരു തുള്ളി കണ്ണുനീർ പോലും അവന് വന്നില്ല. ഉഗ്രമായ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ് ആണ് ഹൃദയത്തിൽ. അങ്ങനെ വീടും നാടും ഉപേക്ഷിച്ചു പോകാൻ മജീദ് തീരുമാനിച്ചു. പക്ഷേ എങ്ങോട്ട് പോകും? കയ്യിൽ പണമില്ല. എങ്കിലും ജീവിക്കും. ഒരു യുവാവാണ്. അതിനുമുമ്പ് അവൻ സുഹറയുടെ സമീപത്തേക്ക് നടന്നു. പതിവായി അവർ ഇരിക്കാറുള്ള മാവിൻ ചോട്ടിൽ നിന്നു. ദൂരത്തായി സുഹറ മണ്ണെണ്ണ വിളക്കിന് മുന്നിലിരുന്ന് ഖുർആൻ പാരായണം ചെയ്യുകയാണ്. അവളോട് അങ്ങനെ യാത്ര പോലും പറയാതെ അവൻ നടന്നു. ഒരു ഭ്രാന്തനെ പോലെ. ഗ്രാമം പിന്നിട്ട് പട്ടണം കടന്ന് കാടും മലകളും നഗരങ്ങളും പിന്നിട്ട് അവൻ പോയി. ഏഴോ പത്തോ കൊല്ലങ്ങൾ സഞ്ചരിച്ചു. അതിനിടയിൽ വീട്ടിൽ എന്തൊക്കെ സംഭവിച്ചു എന്നും സുഹറയുടെ ജീവിതത്തിൽ എന്തെല്ലാം മാറ്റങ്ങൾ വന്നു എന്നും ഒന്നും അവൻ അറിഞ്ഞില്ല. കത്തുക്കൾ ഒന്നും അയച്ചില്ല. മജീദ് സഞ്ചരിച്ചു. വ്യാജന്മാരുടെ കൂടെയും, സന്യാസിമാരുടെ ശിഷ്യനായിട്ടും, ഹോട്ടൽ വേലക്കാരനായും, ഓഫീസ് ക്ലർക്കായും, രാഷ്ട്രീയ പ്രവർത്തകരുടെ കൂടെയും, കുബേരന്റെ അതിഥിയായും അങ്ങനെ പലനിരകളിലും അവൻ ജീവിച്ചു. അങ്ങനെ മജീദ് നാട്ടിലേക്ക് തിരിച്ചു. സുഹറയെ വിവാഹം ചെയ്യാൻ. പക്ഷേ നാട്ടിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി. കച്ചവടത്തിൽ അടിക്കിടെ ഉണ്ടായ നഷ്ടത്താൽ ബാപ്പയുടെ സ്വത്തെല്ലാം കടത്തിൽ പോയി. കിടപ്പാടവും കൂടി പണയത്തിൽ ആയിരുന്നു. മാതാപിതാക്കൾ തീരെ വൃദ്ധരായിരിക്കുന്നു. സഹോദരിമാർ രണ്ടും വളർന്ന് വിവാഹപ്രായം കഴിഞ്ഞു നിൽക്കുന്നു. എല്ലാറ്റിനും ഉപരിയായി സുഹറയുടെ വിവാഹം കഴിഞ്ഞു. പട്ടണത്തിൽ എവിടെയോ ഉള്ള ഒരു കശാപ്പുകാരനെയാണ് വിവാഹം ചെയ്തിരിക്കുന്നത്. മജീദിന് വീട്ടിൽ നേരാവണ്ണം കഴിക്കാൻ ആഹാരം ഇല്ല. അവന്റെ സഹോദരികൾ തൊണ്ടു തല്ലി പിരിക്കുന്ന കയർ ബാപ്പ അങ്ങാടിയിൽ കൊണ്ടുപോയി വിറ്റ് വല്ലതും വാങ്ങിച്ചു കൊണ്ടുവരും. ഉഗ്ര പ്രതാപശാലിയായിരുന്നു ബാപ്പ, മജീദിന്റെ ഉള്ളം കരഞ്ഞു. സുഹറായെ പറ്റി ഓർക്കുമ്പോൾ കണ്ണുനീർ പൊടിയും. അവളെ ഒന്നു കാണണമെന്നുണ്ട്. പക്ഷേ മറ്റൊരുവന്റെ ഭാര്യ. എന്നാലും ദൂരെ വെച്ചെങ്കിലും ഒന്ന് കാണണം. പരിഭവം പറയാനല്ല. വെറുതെ ഒന്ന് കാണാൻ. ആ ശബ്ദം ഒന്നു കേൾക്കാൻ. അങ്ങനെ സുഹറ വന്നു. മജീദ് വന്നിട്ടുണ്ടെന്ന് അറിഞ്ഞ്. മജീദിനെ കണ്ടതും സുഹറ ചോദിച്ചു: എന്നെ അറിയുമോ?  മജീദിന്റെ കണ്ണുകൾ നിറഞ്ഞു. അവൾ വീണ്ടും ചോദിച്ചു. എന്നോട് പിണക്കം ആയിരിക്കും. മജീദ് അവളെ നോക്കിയതും ഹൃദയം പൊള്ളിപ്പോയി. സുഹറ ആകെ മാറിയിരിക്കുന്നു.കവിളുകളൊട്ടി, ആകെ വിളർത്ത്. മജീദ് അവളോട് ചോദിച്ചു: സുഹറാ... എന്തായിരുന്നു സുഖക്കേട്. ഒന്നുമില്ലായിരുന്നു. സുഹറ മറുപടി പറഞ്ഞു. പിന്നെ ഇത്രയ്ക്കും ക്ഷീണിച്ചതെന്തേ. ഞാനൊരിക്കലും തിരിച്ചു വരില്ലെന്നാണോ കരുതിയത്. അല്ല എനിക്കുറപ്പുണ്ടായിരുന്നു തിരിച്ചുവരുമെന്ന് സുഹറ മറുപടി പറഞ്ഞു. അവരെല്ലാവരും നിശ്ചയിച്ചു. എന്റെ സമ്മതം ആരും ചോദിച്ചില്ല. ഉമ്മ തീ തീന്നുകയായിരുന്നു. എന്റെ പ്രായക്കാരൊക്കെ കെട്ടി മൂന്നും നാലും പ്രസവിച്ചു. ഒടുവിൽ വീടും പുരയിടവും പണയും വെച്ച് പൊന്നും മറ്റും ഉണ്ടാക്കി എന്നെ കല്യാണം കഴിപ്പിച്ചു. പിന്നെ എന്തേ... ഇത്രയ്ക്ക് ക്ഷീണിച്ചു പോയത് മജീദ് വീണ്ടും ചോദിച്ചു. സുഹറ പൊട്ടി കരഞ്ഞു പോയി. എന്നിട്ട് അവൾ അവളുടെ ഭർത്താവിനെ കുറിച്ച് പറഞ്ഞു. വലിയ അരിഷക്കാരനാണ്. അദ്ദേഹത്തിന് വേറെ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. എന്നെ അയാൾ അടിക്കും, തുഴക്കും. അവിടെ ചെന്നതിനു ശേഷം ഇതുവരെ വയറുനിറയെ ഒന്നും കഴിച്ചിട്ടില്ല. ഞാൻ ഒരു ഭാര്യയല്ല വേലക്കാരി ആയിരുന്നു. സുഹറ ഊണ് കഴിച്ച് മനസ്സമാധാനത്തോടെ പോയി ഉറങ്ങൂ. നാളെ കാണാം മജീദ് പറഞ്ഞു. സുഹറയുടെ ഭാവം പെട്ടെന്ന് മാറിപ്പോയി, മുഖത്ത് രക്ത പ്രസാദവും കണ്ണുകൾക്ക് തിളക്കവും, സുഹറ വന്നതിലും നന്നായിട്ടുണ്ട്. ഇനിയിപ്പോ അങ്ങോട്ട് ചെന്നാൽ കെട്ടിയോൻ മനസ്സിലാക്കൂല. അയൽപക്കങ്ങളിലെ സ്ത്രീകൾ അത്ഭുതപ്പെടും. അവൾ എപ്പോഴും മജീദിന്റെ വീട്ടിലാണ്. ഒരു ദിവസം മജീദ് അവളോട് ചോദിച്ചു.  സുഹറാ... ഇനിയെന്നു പോകും. അവൾ അത്ഭുതത്തോടെ ചോദിച്ചു. എവിടെ, ഭർത്താവിന്റെ വീട്ടിലേക്ക്.  അവൾ പറഞ്ഞു: അദ്ദേഹം എന്നെയല്ല വിവാഹം ചെയ്തത്.ഞാൻ കൊണ്ടുചെന്ന സ്വർണ്ണ പണ്ടങ്ങളെയും എനിക്കുള്ള ഓഹരിയെയും. പിന്നെ എന്നെ കാണുന്നത് വിരോധം ആണെങ്കിൽ ഞാൻ പൊയ്ക്കോളാം. ഈ മജീദും സുഹറയും തമ്മിൽ എന്താണ്. അയൽപക്കക്കാർക്ക് അത് അറിയണം. ആ പെണ്ണ് എന്താ... കെട്ടിയോന്റെ വീട്ടിൽ പോകാത്തത്. അങ്ങനെ മജീദ് അവളോട് പറഞ്ഞു: സുഹറാ ഇനി ഭർത്താവിന്റെ വീട്ടിൽ പോകേണ്ട. ഇല്ല അവൾ മറുപടി പറഞ്ഞു. മജീദ് ഉമ്മയോട് വിവരം പറഞ്ഞു. അങ്ങനെ ഉമ്മ പറഞ്ഞു: മജീദ് സുഹറയെ വിവാഹം ചെയ്യുന്നത് നല്ലതാണ്. പക്ഷേ എന്റെ മോൻ എവിടെയെങ്കിലും പോയി പൊന്നും പണവും ആളെയും ഉണ്ടാക്കണം. സ്ത്രീധനം കൊടുക്കാനുള്ള വകയും. നിന്റെ രണ്ട് സഹോദരിമാരെ കെട്ടിച്ചു കൊടുത്തിട്ട് എന്റെ മോനും കെട്ടാം. മജീദ് ആകെ അസ്വസ്ഥനായി തീർന്നു. എന്തൊക്കെയോ ചെയ്താൽ കൊള്ളാമെന്നുണ്ട്. വീടിന്റെ കടം തീർക്കണം. സഹോദരിമാരെ കെട്ടിച്ചു വിടണം. മാതാപിതാക്കൾക്ക് സന്തോഷം ഉളവാക്കുന്ന കാര്യങ്ങൾ ചെയ്യണം. സുഹറായെ വിവാഹം ചെയ്യണം. പിന്നെ അവളുടെ സഹോദരിമാരുണ്ട്. മാതാവ് ഉണ്ട്. അവർക്കും എന്തെങ്കിലും ചെയ്യണം. പക്ഷേ എന്താണ് ചെയ്യുക. എല്ലാറ്റിനും ആരെയും ആശ്രയിക്കാതെ പണം സമ്പാദിക്കാൻ എന്തു വഴി. അങ്ങനെ ആശങ്കയോടെ മജീദ് യാത്രക്കൊരുങ്ങി. ഞാൻ പോയിട്ട് വേഗം വരാം. മജീദ് സുഹറയോട് വിവരം എല്ലാം പറഞ്ഞു. ഞാൻ എല്ലാവരെയും സുഹറയെ ഏൽപ്പിക്കുന്നു. വരുന്നതുവരെ ഞാൻ സൂക്ഷിച്ചു കൊള്ളാം സുഹറ ഭാരം ഏറ്റു. മജീദ് ദൃഢമായ ഒരു ഉദ്ദേശത്തോടെ ഇറങ്ങിത്തിരിച്ചു. മജീദ് എല്ലാവരോടും യാത്ര പറഞ്ഞു. നിറഞ്ഞ കണ്ണുകളോടെ സുഹറ ജനാലയുടെ അടുത്ത് നിൽപ്പുണ്ടായിരുന്നു. ഒന്നു പറയട്ടെ അവൾ പറഞ്ഞു: മജീദും മന്ദഹസിച്ചു. പറയൂ... രാജകുമാരി പറയൂ... പിന്നെ അവൾക്കത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ആ സമയത്ത് ബസ്സിന്റെ ഹോൺ കേട്ടു. ഉമ്മ പറഞ്ഞു: മോനെ വേഗം ചെല്ല് വണ്ടി പോകും. അങ്ങനെ മജീദ് ഇറങ്ങി അങ്ങനെ നാലു മാസങ്ങൾക്കുശേഷം മജീദിനൊരു ജോലി കിട്ടി. വരവതികം ഉള്ള അത്ര വിഷമമില്ലാത്ത ഒരു ജോലി. ഒരുമാസം കഴിഞ്ഞപ്പോൾ മജീദ് വീട്ടിലേക്ക് 100 രൂപ അയച്ചു കൊടുത്തു. മാസം ഒന്നു കൂടി കഴിഞ്ഞു. അപ്രതീക്ഷിതമായ ഒരത്യാഹിതം മജീദിന് സംഭവിച്ചു. സൈക്കിളിൽ പോയിക്കൊണ്ടിരിക്കുമ്പോൾ ഒരു ഗട്ടറിൽ വീണു. കഠിനമായ വേദന. അയാൾ ബോധം വന്നു കണ്ണുതുറന്നു നോക്കിയപ്പോൾ ഒരു ആശുപത്രി വാസത്തിനൊടുവിൽ കുറെ രൂപ മജീദിന്റെ കയ്യിൽ കൊടുത്തിട്ട് കമ്പനി മാനേജർ പറഞ്ഞു നിങ്ങൾ ഇനി വീട്ടിൽ പോകൂ. മജീദിന് കണ്ണുനിറഞ്ഞു. അവൻ വീട്ടിലെ കാര്യങ്ങളെല്ലാം അയാളോട് പറഞ്ഞു. എന്റെ കമ്പനിയിൽ നിങ്ങൾക്ക് പറ്റിയ ഒരു ജോലിയും ഇല്ല. അങ്ങനെ മജീദ് തനിച്ചായി. രണ്ട് കൈകൊണ്ടും വടിയൂന്നി നടപ്പായി. വേറൊരു ജോലിക്കായി മജീദ് അന്വേഷിച്ചു നടന്നു. ഒരുപാട് അന്വേഷണങ്ങൾക്കൊടുവിൽ മജീദിനൊരു ജോലി കിട്ടി. ഒരു ഹോട്ടലിലെ എച്ചിൽ പാത്രങ്ങൾ കഴുകുക. വയറു നിറയെ വല്ലതും കഴിക്കാം. മാസംതോറും വീട്ടിലേക്ക് ചെറിയൊരു സംഖ്യ അയക്കുകയും ചെയ്യാം. വീട്ടിൽ നിന്നും ആദ്യം കിട്ടിയ എഴുത്ത് സുഹറക്ക് ലേശം അസുഖം ഉണ്ടെന്നുള്ളതായിരുന്നു. അവൾ വളരെ ക്ഷീണിച്ചു പോയിരിക്കുന്നു. കുറേശ്ശെ ചുമയും ഉണ്ട്. സുഹറ എഴുതി. ഇവിടെ എല്ലാവർക്കും സുഖം തന്നെ. ഒന്നു കാണാൻ കൊതിയാകുന്നു. സ്വന്തം സുഹറ. അങ്ങനെ സുഹറയെ സ്വപ്നം കണ്ട് മജീദ് ദിവസങ്ങൾ തള്ളി നീക്കി. അങ്ങനെയിരിക്കെ മജീദിന് ഒരു എഴുത്തുവന്നു. സുഹറയുടെ കൈപ്പടയല്ല. ഉമ്മ മറ്റാരെ കൊണ്ടോ എഴുതിച്ചിരിക്കുകയാണ്. പ്രിയപ്പെട്ട മകൻ വായിച്ച് അറിയാൻ സ്വന്തം ഉമ്മ എഴുതുന്നത്. മിനിയാന്ന് വെളുപ്പിന് നമ്മുടെ സുഹറ മരിച്ചു. അവളുടെ വീട്ടിൽ കിടന്ന് എന്റെ മടിയിൽ തല വെച്ച്. മജീദിന്റെ മനസ്സിലൂടെ അവളുടെ ഓർമ്മകൾ വാക്കുകൾ പ്രവർത്തികൾ എല്ലാം വന്നു. ഒടുവിലത്തെ ഓർമ്മ അന്ന് മജീദ് യാത്ര പറഞ്ഞിറങ്ങാൻ തുടങ്ങുമ്പോൾ സുഹറ എന്തോ പറയാൻ ആരംഭിച്ചു. അത് മുഴുമിക്കാൻ അവൾക്കു കഴിഞ്ഞില്ല. എന്തായിരുന്നു അന്ന് ഒടുവിലായി സുഹറ പറയാൻ തുടങ്ങിയത്. ഇങ്ങനെയാണ് ഈ നോവൽ അവസാനിക്കുന്നത്.


Shana K. P

B-com 3rd year