Thursday 15 February 2018

ഇസ്ലാമിന്റെ ചരിത്ര പാതയിലൂടെ 14 നൂറ്റാണ്ട് (Book Review) - അമീന കെ.എച്ച്

 ഇസ്ലാമിന്റെ ചരിത്ര പാതയിലൂടെ 14 നൂറ്റാണ്ട്


ലോക ജനസംഖ്യയിൽ നാലിൽ ഒരു ഭാഗത്തെ പ്രതിനിധീകരിക്കുന്നതും 198 രാഷ്ട്രങ്ങളിലും സജീവസാന്നിധ്യമുള്ളതുമായ മുസ്ലിം സമൂഹത്തിന്റെ ചരിത്ര പാരമ്പര്യത്തെ വരച്ചു വ്യക്തമാക്കുന്ന വിശിഷ്ട കൃതിയാണ് പ്രൊഫസർ പി മുഹമ്മദ് കുട്ടശ്ശേരിയുടെ "ഇസ്ലാമിന്റെ ചരിത്ര പാതയിലൂടെ 14 നൂറ്റാണ്ട്".


14 നൂറ്റാണ്ടുകളിലൂടെ ജൈത്ര പ്രയാണം നടത്തി ആറു വൻകരകളിലും സാന്നിധ്യം ഉറപ്പിച്ച ഇസ്ലാം മതം ഇന്ന് ലോകമെമ്പാടും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുകയും ആശ്ലേഷിക്കപ്പെടുകയും ചെയ്യുന്ന മതമായി മാറി കഴിഞ്ഞിരിക്കുന്നു.

ഇസ്ലാമിന്റെയും മുസ്ലിം സമൂഹത്തിന്റെയും ചരിത്രവും പാരമ്പര്യവും അറിയാനുള്ള ത്വര ഇന്ന് മുസ്ലിം സമൂഹത്തിൽ മാത്രമല്ല പൊതുസമൂഹത്തിലും ശക്തമായി കൊണ്ടിരിക്കുകയാണ്. അത് സാക്ഷാത്കരിക്കാൻ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രന്ഥകർത്താവ് ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്.


വിജ്ഞാനത്തിന്റെ വിവിധ മണ്ഡലങ്ങളിൽ മഹത്തായ സംഭാവനകൾ അർപ്പിക്കുകയും ലോക പുരോഗതയിൽ നിർണായകമായ സ്വാധീനം ചെലുത്തുകയും ചെയ്ത ഇസ്ലാമിന്റെ ചരിത്ര പാതയിലൂടെ 14 നൂറ്റാണ്ട് ദൈർഘ്യമേറിയ പഠനയാത്ര. മലയാള ചരിത്ര സാഹിത്യത്തിൽ ഇസ്ലാമിന്റെ പരിപൂർണ്ണമായ ഭൂതകാലം വ്യക്തതയോടെയും ക്ലിപ്തപ്പെടുത്തിയും വിവരിക്കുന്ന ഒരു കൃതി വേറെ ഇല്ല എന്ന് തന്നെ ഒരു യാഥാർത്ഥ്യമാണ്. കൂടാതെ നബിയുടെ കാലം തൊട്ട് ഭൂതകാലത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും കണ്ടെത്തി ശോഭനമായ ഒരു ഭാവി പണിയുന്നതിന് പുതുതലമുറയെ സഹായിക്കും എന്നതിലും സംശയമില്ല.


Ameena K. H

PG 2nd year

0 comments:

Post a Comment