Wall Magazine

Readers' Forum of Rouzathul Uloom Arabic College.

Wall Magazine

Readers' Forum of Rouzathul Uloom Arabic College.

Wall Magazine

Readers' Forum of Rouzathul Uloom Arabic College.

Wall Magazine

Readers' Forum of Rouzathul Uloom Arabic College.

Wall Magazine

Readers' Forum of Rouzathul Uloom Arabic College.

Thursday, 9 November 2017

ജക്കാർത്തയിലെ കന്യക(Book Review) - റുഷ്ദൽ ആഫിയ

 ജക്കാർത്തയിലെ കന്യക


ഈജിപ്ഷ്യൻ എഴുത്തുകാരനായ നജീബ് അൽകീലാനിയുടെ 'ജക്കാർത്തയിലെ കന്യക' ഒരു ഇസ്ലാമിക ചരിത്ര നോവലാണ്. ഈ നോവലിന്റെ തലക്കെട്ട് തിരഞ്ഞെടുത്തത് ഈ സാഹിത്യ ഗ്രന്ഥത്തിന്റെ കാതലിൽ നിന്നും, അതിന്റെ ആഴങ്ങളിലേക്ക് പ്രവേശിക്കുന്നതിനുമാണ്.

ഈ സംഭവം ഇന്തോനേഷ്യൻ  തലസ്ഥാനമായ ജക്കാർത്തയിലും അവിടുത്തെ ചില ദ്വീപുകളിലുമാണ് നടക്കുന്നത്. ഹാജി മുഹമ്മദ് ഇദിരീസിന്റെ  കുടുംബത്തെ ചുറ്റിപ്പറ്റിയാണ് കഥ നീങ്ങുന്നത്. രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വ്യത്യാസത്തിന്റെ വെളിച്ചത്തിൽ ജക്കാർത്തയിലെ ജീവിതം സാധാരണഗതിയിൽ പോയിക്കൊണ്ടിരുന്നു. അതിന്റെ നേതാവ് പ്രതിനിധീകരിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി അതിന്റെ അഭിലാഷങ്ങൾ വർധിപ്പിക്കാനും അടിച്ചേൽപ്പിക്കാനും തുടങ്ങുന്നു. നിയന്ത്രണവും അധികാരവും പിടിച്ചെടുക്കാനുള്ള അതിന്റെ സോഷ്യലിസ്റ്റ് ആശയവും, ഭരിക്കാൻ എങ്ങനെ വിപ്ലവം നടത്താമെന്നുള്ള  രഹസ്യാന്വേഷണങ്ങളും ആസൂത്രണം ചെയ്യുന്നു. ഈ അനീതിയെ നിരാകരിക്കുന്ന മുസ്ലിം കുടുംബമായ ഹാജിയുടെ കുടുംബം ഉൾപ്പെടെ കൊലപാതകങ്ങളും അറസ്റ്റുകളും ആരംഭിക്കുന്നു. സ്വേച്ഛാധിപത്യത്തിന്റെ തനിനിറം കീലാനി ഇതിലൂടെ തുറന്നു കാട്ടുന്നു. പ്രധാന കഥാപാത്രമായ 'ജക്കാർത്തയിലെ കന്യക', ഫാത്തിമ രക്തസാക്ഷിയാകുന്നതോടെ നോവൽ അവസാനിക്കുന്നു.


ആദരണീയനായ ഒരു ശൈഖിന്റെ വാക്കുകളും, ധീരനായ ഒരു യുവാവിന്റെ നിശ്ചയദാർഢ്യവും, പോരാളിയായ ഒരു പെൺകുട്ടിയുടെ ദൃഢതയും കീലാനി വരച്ചു കാണിക്കുന്നത് ഈ നോവലിന്റെ മാറ്റുകൂട്ടുന്നു. ഒരുപാട് കാലത്തെ വായനയിൽ നിന്നും എന്റെ മനസ്സിൽ ഇടംപിടിച്ച ഒരു നോവലാണിത്. സ്വേച്ഛാധിപത്യത്തിന്റെ മുഖം എല്ലായിടത്തും ഒരുപോലെയാണെന്ന് ഞാൻ മനസ്സിലാക്കി.

ഗൂഢാലോചനകൾ എന്നും ഒന്ന് തന്നെയാണ്. സമയവും സ്ഥലവും പ്രശ്നമല്ല, ലക്ഷ്യം എന്നും ഒന്നുതന്നെ. നിറം എന്നും ഒന്നുതന്നെ, രക്തത്തിന്റെ നിറമാണ്. അവസാനവും ഒന്നുതന്നെയാണ്, ഉന്മൂലനവും വിയോഗവും.


Rushdhal Afiya

PG 2nd year