Wall Magazine

Readers' Forum of Rouzathul Uloom Arabic College.

Wednesday, 10 June 2020

പാത്തു(കഥ) - ഫൈസൽ മലയാളി

 പാത്തുമാടത്തുരുത്ത് എന്ന സ്റ്റൈൽ വൽകൃത ഗ്രാമത്തിൽ ഒരു ചെറിയ വീടുണ്ട്. വീട് ചെറുതാണെങ്കിലും ജനസംഖ്യ അത്ര ചെറുതല്ല. മനുഷ്യഗണത്തിൽ പെട്ടത് നാല് പേർ: പാത്തു, പാത്തൂന്റുമ്മാ, പാത്തൂന്റുപ്പാ,പാത്തൂന്റിക്കാക്ക.പിന്നെ ഇരുപത്തിമൂന്ന് കോഴികൾ, ഒളിവർ സംഘങ്ങളായ ഒരു പറ്റം പല്ലി കേസരികൾ, കണ്ടാൽ തിരിച്ചറിയുന്ന മൂന്നു മൂഷിക കേമന്മാർ, നാല് പൂച്ചസഞ്ചാരികൾ ഒപ്പം കൂട്ടത്തിൽ മല്ലന്മാരായ കുളിമുറി ഗായകസംഘം പാറ്റാ പവിത്രന്മാർ.കൂടുതലായും കുളിമുറി കേന്ദ്രീകരിച്ചാണ് പാറ്റാ പവിത്രന്മാർ വിലസുന്നത്. ഈ തരത്തിൽ നീളുന്നു ജനസംഖ്യ.പക്ഷേങ്കില് പാത്തൂന്റുപ്പാക്ക് ഈ ജനസംഖ്യാ വർധനവിൽ...