Wednesday, 10 January 2018

സ്റ്റീഫൻ ഹോക്കിംഗ്(Book Review) - സമീഹ സി. എസ്

സ്റ്റീഫൻ ഹോക്കിംഗ്

സമകാലിക ശാസ്ത്രഞ്ജന്മാരേക്കാൾ ഏറെ ശാസ്ത്രം കണ്ട ശാസ്ത്ര വിശ്വാസിയും സ്വചിന്തകളും ആശയങ്ങളും മുറുകെ പിടിച്ച്‌ ലോക ശാസ്ത്ര ശാഖയെ ഇളക്കി മറിച്ച പ്രതിഭയാണ് സ്റ്റീഫൻ ഹോക്കിംഗ്. പ്രപഞ്ചസൈദ്ധാന്തികൻ സ്റ്റീഫൻ ഹോക്കിംഗിന്റെ ജീവിതവും സൈദ്ധാന്തികാന്വേഷണവും അനാവരണം ചെയ്യുന്ന മലയാളത്തിലെ ആദ്യത്തെ ഗ്രന്ഥമാണ് പി. എം. സിദ്ധാർഥൻ രചിച്ച ഈ കൃതി. അപാരമായ ബുദ്ധിശക്തിയും ശാസ്ത്രീയ പാണ്ഡിത്യവും കഴിവും എന്തിനു ചിന്തകൾ പോലും ഒരു സാധാ മനുഷ്യ സൃഷ്ടിക്കു ൾക്കൊള്ളാവുന്നതിനതീതമെന്ന് നിസ്സംശയം ഏത് വായനക്കാരനും പൂർണ സമ്മതം ആയിരിക്കും.

സ്ഥലകാലങ്ങളുടെ വലിയ രൂപം ആവിഷ്കരിക്കുമ്പോഴും താമോഗർത്തങ്ങളുടെ രഹസ്യം തേടുമ്പോഴും ആ പ്രതിഭാശാലിയുടെ വ്യക്തി ജീവിതം മരണത്തെ വെല്ലുവിളിച്ചു കൊണ്ടുള്ള ഒരു തുടർക്കഥയായി മാറി. അത്യപൂർവ്വമായ ആ ജീവിത സ്കെച്ചുകൾ സരളമായി വരച്ചിടുക എന്നതാണ് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ സീനിയറും ഭൂതകാല ഐ.എസ്.ആർ.ഒ ശാസ്ത്രഞ്ജനുമായ ഗ്രന്ഥകാരന്റെ ഉദ്ദേശം. തന്റേതായ ആപ്തവാക്യങ്ങളും തീരുമാനങ്ങളും തെല്ലൊന്ന് കുറയാത്ത ധൈര്യവുമാണ് ഓരോ പുതിയ വഴിത്തിരിവുകളുടെയും കണ്ടുപിടുത്തങ്ങളുടെയും സിദ്ധാന്തങ്ങളുടെയും ആധാരം. ആരോഗ്യപരവും സാമ്പത്തികവും കുടുംബപ്രശ്നങ്ങളും ഒരുമിച്ച് നിന്നിട്ടും യുക്തിവാദിയായ ഹോക്കിങ്ങിനെ ചെറുതായൊന്നു ആട്ടാൻ പോലും സാധിച്ചില്ല. തമോദ്വാര വിഷയ പഠനങ്ങൾ കൂടുതൽ രസകരവും ഉന്മേഷ ഭരിതവുമായിരുന്നു.

സാധാരണ കുടുംബത്തിൽ ജനിച്ച കുസൃതികുളത്തിൽ കുളിച്ച് വളർന്ന സ്റ്റീഫൻ രക്ഷിതാക്കളുടെ നിർബന്ധ പ്രകാരം ലോക പ്രശസ്ത യൂണിവേഴ്സിറ്റികളായ ഓക്സ്ഫോഡും കെയിം ബ്രിഡ്ജും തന്നെ പഠനത്തിനായ് തിരഞ്ഞെടുത്തു. ഉപരിപഠന ഉപസംഹരണത്തിന്  മുൻപേ തന്നെ ഇദ്ദേഹത്തിന്റെ വിദഗ്ദ കഴിവുകൾ ഒന്നൊന്നായി സഹപാഠികളും അധ്യാപകരും തിരിച്ചറിഞ്ഞു. രക്ഷിതാക്കളും ഭാര്യ ജയിനും നിരീക്ഷണ പരീക്ഷണങ്ങൾ തുടങ്ങി ജീവിതത്തിലെ നേട്ടങ്ങളുടെ ഭൂരിഭാഗത്തിനും സഹകരിച്ചിരുന്നു. ഫിസിക്സിന്റെ ഒരു ശാഖയിൽ അടിത്തറ പാകിയ ഐൻസ്റ്റീന്റെ ആപേക്ഷിക സിദ്ധാന്തത്തിൽ തുടങ്ങി ഒരുപാട് ആശയങ്ങൾ മുന്നോട്ട് വെക്കാനും പിൻതലമുറ തിരസിക്കാത്ത കണ്ടുപിടുത്തങ്ങളും ഉദിച്ചു. ഡോക്ടർമാരുടെ മരണ മുൻ‌കൂർ വിധിയോ ദിവസം തോറുമുള്ള ശാരീരിക തളർച്ചയോ ചാണക്യ തന്ത്രനെയോ അവരുടെ മാനസികാവസ്ഥയെയോ തീരെ ബാധിച്ചില്ല.

ജനനം മുതൽ മരണം വരെയുള്ള ചെറിയ മുഹൂർത്തങ്ങൾ പോലും വളരെ വേഗം മനസ്സിലാക്കാനും ഗ്രഹിക്കാനും ആർക്കും പറ്റുന്ന രൂപത്തിലാണ് ഗ്രന്ഥകാരന്റെ രചന. യൂറോപ്യൻ നാടുകളിലും നാട്ടുകാരിലും മാത്രം ഒതുങ്ങി നിൽക്കേണ്ട ഒരു ജീവിതമല്ലിതെന്നും ശാസ്ത്രരംഗത്തേക്ക് കാലെടുത്ത് വെച്ചന്നുമുതൽ ഇനിയും വരാനുള്ള തലമുറകൾക്ക് വരെ അത്ഭുതം കാണിച്ച അപൂർവ്വ കാഴ്ചയാണ് അദ്ദേഹം. 'പ്രപഞ്ചോൽപത്തി'യാണ് പ്രധാന നിരീക്ഷണ വിഷയം. ജീവിതത്തിന്റെ അവസാന നാളുകളിൽ മതപണ്ഡിതരിൽ നിന്ന് പോലും സമ്മാനങ്ങൾ ഏറ്റുവാങ്ങിയ നിരീശ്വരവാദി. പിൻകാല ശാസ്ത്രഞ്ജന്മാരെ കുറ്റക്കാരായി മുദ്ര കുത്തിയവരെ കൊണ്ട് തന്നെ തിരുത്തി പറയിപ്പിച്ചു. ഐൻസ്റ്റീന്റെ പിന്തുടർച്ചക്കാരനെന്ന വിശ്വപ്രസിദ്ധ നാമവും കരസ്തമാക്കിയ ഒരേയൊരാൾ.

Sameeha C.S
D3 A/U

0 comments:

Post a Comment